Tuesday, June 06, 2006

യാത്ര

ബാംഗ്ലൂരിലെ കുപ്രസ്സിദ്ധമായ ഹോസൂര്‍ റോഡിലൂടെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍‍ യാത്ര ചെയ്യേണ്ട ഒരു ഹതഭാഗ്യന്റെ ആത്മരോദനം..


രാവിലെ
---------
8.30 : രാമമൂര്‍ത്തി നഗറിലുള്ള എന്റെ ഭവനത്തില്‍ നിന്ന് ഓഫീസിലേക്കുള്ള യാത്രക്ക് ഹരിശ്രീ കുറിക്കുന്നു.
8.40 : ക്രിഷ്ണരാജപുരം ലെവല്‍ ക്രൊസ്സില്‍ 5-10 മിനിറ്റ് വരെ ഉറക്കം. തീവണ്ടിയുടെ കൂക്കി വിളി കൊണ്ട് ഞെട്ടി എഴുന്നേറ്റ് വീണ്ടും മുന്നോട്ട്.
8.55 : ക്രിഷ്ണരാജപുരം തൂക്കുപാലത്തിന്റെ അടിയിലൂടെ തീവണ്ടിയാപ്പീസിന്റെ വശത്തുള്ള വഴിയിലൂടെ ഒരു ജീവന്‍-മരണ കാറോടിക്കല്‍. രണ്ടു വരി പാതയിലൂടെ എങ്ങിനെ അഞ്ചു വരിയില്‍ വണ്ടിയോടിക്കാമെന്ന് മനസ്സിലാക്കാം.
9.10 : ഔട്ടര്‍ റിങ്ങ് റോഡ് എന്ന രാജപാതയിലൂടെ 100-120 കി. മീ-ല്‍ പറക്കുന്നു. ( പല വിധങ്ങളായ ഇരുചക്ര, നാല്‍ചക്ര വാഹനങ്ങളെയും, ഇടം വലം നോക്കാതെ റോഡിലേക്ക് ചാടുന്ന ഇരു കാലികളേയും ഇതിനിടെ അതി വിദദ്ധമായി തരണം ചെയ്യുന്നു)
9.25 : കുപ്രസ്സിദ്ധമായ പട്ടുനൂല്‍ ബൊര്‍ഡ് ജംഗ്ഷ്ന്‍. ഇവിടെ ഒരു പ്രോഗ്രാം ഡീബഗ്ഗ് ചെയ്യാനുള്ള സമയമുണ്ട്. വേണമെങ്ക്ല്‍‍ വണ്ടി നിര്‍ത്തി ഒന്ന് മൂത്രം ഒഴിച്ചിട്ട് ഉഷാറാകുകയും ചെയ്യാം. വണ്ടികളുടെ വെപ്രാളം കണ്ടാല്‍ പട്ടുനൂല്‍ പുഴുക്കള്‍ അവയുടെ വലകള്‍ കൊണ്ടു തങ്ങളെ തടഞ്ഞ് നിര്‍ത്തി റോഡില്‍ വെറുതെ തടസ്സം സൃഷ്ടിക്കുകയാണെന്ന് തോന്നിപ്പോകും.
9.35 : ഹോസ്സൂര്‍ റോഡിലൂടെയുള്ള നരക യാത്രയുടെ ആരംഭം. വണ്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്ന സീല്‍ക്കാരവും, കിന്നാരം പറച്ചിലും കേട്ടാല്‍ കബ്ബണ്‍ പാര്‍ക്ക് പോലും നാണിച്ചു പോകും.
9.45 : ബൊമ്മനഹള്ളി, ബെഗൂര്‍ റോഡ്, സിംഗസാന്ദ്ര, തുഗുരു വഴി ഇലക്ട്രോണിക്ക് സിറ്റിയിലേക്ക്..
9.55 : ഓഫീസ്സിലെ കാര്‍ പാര്‍ക്കില്‍ ഇടം തേടിയുള്ള നെട്ടോട്ടം..
10.00 : ഹാജര്‍ യന്ദ്രത്തിനരികിലേക്കുള്ള പരക്കപാച്ചില്‍..
10.05 : ലിഫ്ട് കയറി സീറ്റിലേക്ക്..
10.10 : കൂര്‍ക്കം വലിയുടെ ശബ്ദം...................................

Thursday, June 01, 2006

സൃഷ്ടി

അവസാനം ഞാനും എനിക്കായി ഒരു ബുലോഗം സൃഷ്ടിച്ചു!

ഒരു കുഞ്ഞ് അമ്മയുടെ മുല കുടിക്കുമ്പോള്‍ അമ്മ്ക്കുണ്ടാവുന്ന അതേ ആനന്ദം എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു.