Tuesday, June 06, 2006

യാത്ര

ബാംഗ്ലൂരിലെ കുപ്രസ്സിദ്ധമായ ഹോസൂര്‍ റോഡിലൂടെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍‍ യാത്ര ചെയ്യേണ്ട ഒരു ഹതഭാഗ്യന്റെ ആത്മരോദനം..


രാവിലെ
---------
8.30 : രാമമൂര്‍ത്തി നഗറിലുള്ള എന്റെ ഭവനത്തില്‍ നിന്ന് ഓഫീസിലേക്കുള്ള യാത്രക്ക് ഹരിശ്രീ കുറിക്കുന്നു.
8.40 : ക്രിഷ്ണരാജപുരം ലെവല്‍ ക്രൊസ്സില്‍ 5-10 മിനിറ്റ് വരെ ഉറക്കം. തീവണ്ടിയുടെ കൂക്കി വിളി കൊണ്ട് ഞെട്ടി എഴുന്നേറ്റ് വീണ്ടും മുന്നോട്ട്.
8.55 : ക്രിഷ്ണരാജപുരം തൂക്കുപാലത്തിന്റെ അടിയിലൂടെ തീവണ്ടിയാപ്പീസിന്റെ വശത്തുള്ള വഴിയിലൂടെ ഒരു ജീവന്‍-മരണ കാറോടിക്കല്‍. രണ്ടു വരി പാതയിലൂടെ എങ്ങിനെ അഞ്ചു വരിയില്‍ വണ്ടിയോടിക്കാമെന്ന് മനസ്സിലാക്കാം.
9.10 : ഔട്ടര്‍ റിങ്ങ് റോഡ് എന്ന രാജപാതയിലൂടെ 100-120 കി. മീ-ല്‍ പറക്കുന്നു. ( പല വിധങ്ങളായ ഇരുചക്ര, നാല്‍ചക്ര വാഹനങ്ങളെയും, ഇടം വലം നോക്കാതെ റോഡിലേക്ക് ചാടുന്ന ഇരു കാലികളേയും ഇതിനിടെ അതി വിദദ്ധമായി തരണം ചെയ്യുന്നു)
9.25 : കുപ്രസ്സിദ്ധമായ പട്ടുനൂല്‍ ബൊര്‍ഡ് ജംഗ്ഷ്ന്‍. ഇവിടെ ഒരു പ്രോഗ്രാം ഡീബഗ്ഗ് ചെയ്യാനുള്ള സമയമുണ്ട്. വേണമെങ്ക്ല്‍‍ വണ്ടി നിര്‍ത്തി ഒന്ന് മൂത്രം ഒഴിച്ചിട്ട് ഉഷാറാകുകയും ചെയ്യാം. വണ്ടികളുടെ വെപ്രാളം കണ്ടാല്‍ പട്ടുനൂല്‍ പുഴുക്കള്‍ അവയുടെ വലകള്‍ കൊണ്ടു തങ്ങളെ തടഞ്ഞ് നിര്‍ത്തി റോഡില്‍ വെറുതെ തടസ്സം സൃഷ്ടിക്കുകയാണെന്ന് തോന്നിപ്പോകും.
9.35 : ഹോസ്സൂര്‍ റോഡിലൂടെയുള്ള നരക യാത്രയുടെ ആരംഭം. വണ്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്ന സീല്‍ക്കാരവും, കിന്നാരം പറച്ചിലും കേട്ടാല്‍ കബ്ബണ്‍ പാര്‍ക്ക് പോലും നാണിച്ചു പോകും.
9.45 : ബൊമ്മനഹള്ളി, ബെഗൂര്‍ റോഡ്, സിംഗസാന്ദ്ര, തുഗുരു വഴി ഇലക്ട്രോണിക്ക് സിറ്റിയിലേക്ക്..
9.55 : ഓഫീസ്സിലെ കാര്‍ പാര്‍ക്കില്‍ ഇടം തേടിയുള്ള നെട്ടോട്ടം..
10.00 : ഹാജര്‍ യന്ദ്രത്തിനരികിലേക്കുള്ള പരക്കപാച്ചില്‍..
10.05 : ലിഫ്ട് കയറി സീറ്റിലേക്ക്..
10.10 : കൂര്‍ക്കം വലിയുടെ ശബ്ദം...................................

12 Comments:

At 7:31 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഹൊസൂര്‍ റോഡിനെ പേടിച്ച്‌ ചൊവ്വുള്ള കമ്പനികളെല്ലാം ഓരോ ലാപ്‌ ടോപ്പും കൂടി എല്ലാവര്‍ക്കും കൊടുക്കുന്നു എന്ന്‌ ഒരു റൂമര്‍ കേട്ടു.
വഴിയിലായാലും വര്‍ക്ക്‌ ചെയ്യാമല്ലോ.. ഏത്‌..!

 
At 7:37 PM, Blogger bodhappayi said...

10.10 : കൂര്‍ക്കം വലിയുടെ ശബ്ദം...................................

പ്രോജക്ട്‌ മനേജറാണല്ലേ ഗൊച്ചുഗള്ളന്‍.

 
At 8:15 PM, Blogger prapra said...

{ചന്തു സ്റ്റൈലില്‍}
രാമമൂര്‍ത്തി നഗര്‍...
ഞാന്‍ അറിയാത്ത നാടല്ലല്ലോ മക്കളെ....
രാമമൂര്‍ത്തി നഗറില്‍ ഏതാ വീട്‌.
പുത്തൂരന്‍ വീട്‌... [ഞാന്‍ ഞെട്ടി]

പഴയ ഓര്‍മകള്‍ :
ITI കാമ്പസ്‌
റെയില്‍വേ ഓവര്‍ ബ്രിഡ്ജ്‌ {replace this with തൂക്കുപാലം}
കൃഷ്ണരാജപുരം സ്റ്റേഷന്‍
ശിവാനന്ദ തീയേറ്റര്‍
ടിന്‍ ഫാക്റ്ററി
മധുര കോട്ട്സ്‌
പിന്നെ കുറേ കാലി സ്ഥലം {insert outer ring road here}
....കാലം കുറച്ച്‌ പഴയതാണേ...

 
At 8:39 PM, Blogger Kuttyedathi said...

സില്‍ക്‌ ബോര്‍ഡിന്റെ മുന്നിലെ ഫ്ലൈ ഓവര്‍ കണ്‍സ്റ്റ്രക്ഷനും അതിനോടനുബന്ധിച്ചുള്ള റ്റ്രാഫ്ഫിക്‌ ജാമും ഇതുവരെ തീര്‍ന്നില്ലേ മറുനാടാ ? ഫ്ലൈ ഓവര്‍ വന്നാല്‍ പിന്നെ എല്ലാം ഇപ്പോ ശരിയാകും എന്നാരുന്നല്ലോ .

ഈ വഴികളിലൂടെയെല്ലാം എത്രയോ വട്ടം. അകെയുള്ള വ്യത്യാസം, ഞാന്‍ അങ്ങു മുതലിങ്ങു വരെ ഇന്‍ഫി ബസ്സിലിരുന്നുറക്കം തൂങ്ങുകയായിരുന്നെന്നു മാത്രം.

മറുനാടനു സ്വാഗതം!. റെയില്‍വേ ക്രോസ്സിങ്ങും ജാമുമൊക്കെ പോസ്റ്റിനു മനസ്സില്‍ ഫൈനല്‍ രൂപം കൊടുക്കാനുള്ള സുന്ദര നിമിഷങ്ങളായി വിനിയോഗിക്കൂ.

മറുനാടന്റെ കമന്റുകളൊന്നും പിന്മൊഴിയില്‍ വരുന്നില്ലല്ലോ. thanimalayalam.org നോക്കൂ. അവിടെ setting for blogger.com users ഇല്‍ പറഞ്ഞിരിക്കുന്ന പോലെയൊക്കെ ചെയ്യൂ.

 
At 3:32 AM, Blogger ശനിയന്‍ \OvO/ Shaniyan said...

കുട്ട്യേടത്ത്യേ, അപ്പൊ സംഭവം ഒന്നും അറിഞ്ഞില്ലേ? അതൊക്കെ പണി കഴിഞ്ഞിട്ട് കാലം കുറച്ചായി.. ഇപ്പൊ ഭയങ്കര സ്മൂത്തല്ലേ സില്‍ക്ക് ബോഡ് ജംഗ്ഷനില്‍ ഒക്കെ.. ചെറിയ ഒരു പ്രശ്നം മാത്രം.. അവിടെ ഒരിടത്ത് ബ്ലോക്കായിരുന്നതിനു പകരം ഇപ്പൊ മടിവാള മസ്ജിദ്, ബൊമ്മനഹള്ളി, ബീട്ടിയെം ഉഡുപ്പി ഗാര്‍ഡന്‍സ് പരിസരം എന്നിവയങ്ങ് ബ്ലോക്കായി! അത്രേ സംഭവിച്ചുള്ളൂ..

ഹൊസൂര്‍ റോഡിന് പാരലലോ മുഴുനീള ഫ്ലൈ ഓവറോ ഒക്കെ പദ്ധതി ഉണ്ടെന്ന് കേട്ടു. ദൈവത്തിനറിയാം.. ബാംഗളൂര്‍ മെട്രോ എന്നും കേള്‍ക്കാന്‍ തുടങ്ങീട്ട് കാലം കുറേ ആയി..

ബാംഗളൂര്‍ ട്രാഫിക്ക് കേട്ടു പരിചയം മാത്രമുള്ളവര്‍ക്ക് ഇതാ, ലൈവ് ഫീഡ്.. കണ്ടാസ്വദിക്കൂ...

 
At 3:35 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

 
At 4:32 PM, Blogger Kalesh Kumar said...

നന്നായിട്ടുണ്ട്!

 
At 6:33 PM, Blogger മറുനാടന്‍ said...

വര്‍ണമേഘങ്ങള്‍ : ലാപ് ടോപ്പും ഓണ്‍ ചെയ്തു വണ്ടിയൊടിച്ചാല്‍ ആള്‍ ക്ലോസ്സാകും. പിന്നെ ഒരു വഴി ഡ്രൈവനെ വെക്കുകയാണ്. അതിന് കുറച്ച് കാശ് ചിലവുണ്ട്. അതിനാല്‍ ഞാന്‍ ആ വഴിക്ക് ആലോചിക്കുന്നില്ല.

മോനേ കുട്ടപ്പാ‍.. ഈ ട്രാഫിക്കില്‍ കൂടി വണ്ടിയൊട്ച്ച് വന്നാല്‍ പ്രോജക്ട് മാനേജറല്ല, സീ‍ഈഒ ആണെങിലും കൂര്‍ക്കം വലിച്ച് പോകും.

പ്രപ്ര : രാമമൂര്‍ത്തി നഗറും അതിന് ചുറ്റുമുള്ള പ്രദേശവും മാറിപ്പോയിരിക്കുന്നു.
ITI കാമ്പസ്‌ ഇപ്പോള്‍ നിര്‍ജ്ജീവമാണ്.
ശിവാനന്ദ തീയെറ്റര്‍ അടച്ച് പൂട്ടി.
ഔട്ടര്‍ റിങ് റോഡ് ഈ പ്രദേശത്തെ മാറ്റി മറിച്ചിരിക്കുന്നു.
ഇപ്പോള്‍ ചന്തു രാമമൂര്‍ത്തി നഗറില്‍ വന്നാല്‍ ചിലപ്പോള്‍ വഴി തെറ്റും.

കുട്ട്യേടത്ത്യേ... നിര്‍ദ്ദേശങള്‍ സ്വീകരിച്ചിരിക്കുന്നു. ഏത് കാലത്താണ് കുട്ട്യേടത്തി സില്‍ക്‌ ബോര്‍ഡിലൂടെ പാഞ്ഞ് നടന്നത്?

ശനിയന്‍: ലൈവ് ഫീഡിനും, ബൂലോഗ നിര്‍ദ്ദേശങള്‍ക്കും നന്ദി.

 
At 9:02 AM, Blogger Adithyan said...

ആഹഹാ...

ആ പറഞ്ഞ പട്ടുനൂല്‍ കവലക്കു തൊട്ടു മുന്നെ അദ്യാപഹയ കോളനിയില്‍ നിന്നൊരു യമഹ എന്റൈസര്‍ പത്തു പതിനഞ്ചു മിനിട്ടു കൊണ്ടു സര്‍വീസ്‌ റോഡ്‌ വഴി ഇലക്‌ട്രോണിക്‌ സിറ്റിയിലെത്തിച്ചു കൊണ്ടിരുന്ന ഓര്‍മ്മകള്‍ .... :-)

ഇലക്‌ട്രോണിക്‌ സിറ്റിക്കു തൊട്ടടുത്തു നിന്നും ഹൊസൂറിനു ലംബമായി പോകുന്ന ഒരു റോഡിന്റെ പണി തുടങ്ങിയിരുന്നു. എവിടം വരെയായോ..

 
At 10:47 PM, Blogger -B- said...

ഇവിടെ എത്തന്‍ കുറച്ച്‌ വൈകിപ്പോയി... അപ്പോ ആളൊരു ഹരിഹരന്‍ പിള്ളയാണല്ലേ... കൂടോത്രം, ഒടിവെപ്പ്‌, മാരണം, ഇത്യാദികള്‍ക്കുള്ള ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടൊ? ഇല്ലെങ്കില്‍ വേഗം ഒരെണ്ണം അങ്ങട്‌ എടുപ്പിക്കാ.. വേസ്‌റ്റ് ആവില്ല. എന്നെ പോലെ ഒരെണ്ണം എങ്കിലും കാണാതിരിക്കില്ല ടീമില്‍.. സ്‌നേഹം കൊണ്ട് പറയാ എന്റെ പിള്ളേച്ചോ....

 
At 11:02 PM, Blogger -B- said...

ഹരിഹരോ.... ഇപ്പഴാ ഇവിടെ വന്ന്‌ മുഖം കാണിക്കാന്‍ ഒത്തത്‌. അപ്പഴേ, ആളൊരു ഹരിഹരന്‍പിള്ളയാണെന്ന്‌ പ്രൊഫൈലില്‍ കണ്ടതു കൊണ്ടുള്ളോരിണ്ടല്‍ കൊണ്ട്‌ ചോദിക്കാ.. മാരണം, കൂടോത്രം, ഒടിവെപ്പ്‌ ഇത്യാദികള്‍ക്കൊക്കെ ഉള്ള വാക്സിനേഷന്‍ എടുത്തിട്ടുണ്ടൊ? ഇല്ലെങ്കില്‍ പെട്ടെന്നായിക്കോട്ടെ.. ഒട്ടും വേസ്‌റ്റ് ആവില്ല. സ്‌നേഹം കൊണ്ട് പറയാ.. എന്നെയൊക്കെ പോലുള്ള ഒരു സ്‌പെസിമന്‍ എങ്കിലും റ്റീമില്‍ ഉണ്ടാവാതിരിക്കില്ല....

 
At 10:37 PM, Anonymous Anonymous said...

കാറ് വീട്ടിലിട്ടു കമ്പനി ബസ്സില് പൊയി നോക്കൂ മറുനാടാ. എവിടെയാണു ജോലി വിപ്രോ, ഇന്ഫോസിസ്, എച്ച് പി, പാട്നി?

 

Post a Comment

<< Home